ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി; മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ

ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ.കോൺസ്റ്റബിൾ കതിരവൻ മാർക്സ് ആണ് സസ്പെൻഷനിലായത്. ടിവികെ കൊടിയും ബാഡ്ജുമായി മധുരൈ എയർപോർട്ടിലെത്തി. വീട്ടിലെ ആവശ്യത്തിന് പോകുന്നു എന്ന് പറഞ്ഞാണ് കതിരവൻ ഡ്യൂട്ടിക്കിടെ മുങ്ങിയത്.
ചിത്തിരൈ ഉത്സവത്തിന്റെ സുരക്ഷാ ചുമതലകൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ക്രൈംബ്രാഞ്ച് പൊലീസ് ഓഫീസർ കതിരവൻ മാർക്സ് അടിയന്തര അവധിയെടുത്താണ് വിജയ്‌യെ സ്വീകരിക്കാൻ പോയത്. അദ്ദേഹം ടിവികെ പതാകയുമായി നടക്കുന്ന വിഡിയോ ഇന്റർനെറ്റിൽ വൈറലായി.
സംഭവം ജില്ലാ പൊലീസ് കമ്മീഷണർ ലോകനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന്, കോൺസ്റ്റബിൾ കതിരവൻ മാർക്‌സിനെ സസ്‌പെൻഡ് ചെയ്യാൻ പൊലീസ് കമ്മീഷണർ ലോഗനാഥൻ ഉത്തരവിട്ടു.
Story Highlights : police officer suspended for welcoming actor vijay at madurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here