Advertisement

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞ രാജ്യമായി മാറുന്നു; ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി

1 day ago
2 minutes Read

മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഒരു ക്രിയേറ്റര്‍മാര്‍ നറഞ്ഞ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 10 കോടിയലധികം ചാനലുകളാണ് കണ്ടന്റ് അപ്ലോഡ് ചെയ്തത്. ഇതില്‍ 15,000ലധികം ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി രൂപയുടെ നി​ക്ഷേപത്തിലൂടെ ഇന്ത്യയിലെ ക്രിയേറ്റർമാരുടെ ഇക്കണോമിയെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്ച സമയമാണ് ലഭിച്ചത്. “എവിടെയും ഒരു ക്രിയേറ്ററിനെ എല്ലായിടത്തും ഉള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള YouTube-ന്റെ കഴിവ് അതിനെ സാംസ്കാരിക കയറ്റുമതിയുടെ ശക്തമായ ഒരു എഞ്ചിനാക്കി മാറ്റി, ഇന്ത്യയെപ്പോലെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഇന്ന്, ഇന്ത്യ സിനിമയ്ക്കും സംഗീതത്തിനും മാത്രമുള്ള ഒരു രാജ്യമല്ല, അത് ഒരു “ക്രിയേറ്ററിന്റെ രാജ്യം” എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒന്നായി മാറുകയാണ്,” എന്ന് നീൽ മോഹൻ പറഞ്ഞു.

യൂട്യൂബിന് അടുത്തിടെയാണ് 20 വർഷം തികച്ചത്. ‘മീ അറ്റ് ദി സൂ’ എന്ന തലക്കെട്ടുള്ള ഒരു വീഡിയോയിലൂടെയാണ് ഇതെല്ലാം ആരംഭിച്ചത്. ഒരു മൃഗശാലയിൽ ആനകൾക്ക് മുന്നിൽ ഒരാൾ തന്റെ അനുഭവം രേഖപ്പെടുത്തുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആണ് യൂട്യൂബിൽ ആദ്യമായെത്തിയ വീഡിയോ.

Story Highlights : YouTube India pays Rs 21,000 crore to creators in last 3 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top