അധികാരം ദുരുപയോഗം ചെയ്ത് കെഎം എബ്രഹാം കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി; കോടതി അലക്ഷ്യത്തിന് ഹർജി നൽകും; ജോമോൻ പുത്തൻപുരയ്ക്കൽ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമാക്കുമെന്ന് പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ. ഹൈക്കോടതി അനുകൂല ബെഞ്ചിൽ ഹർജി കൊടുത്ത് ജോമോൻ അനുകൂല വിധി വാങ്ങി എന്ന് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു, ഇത് ഹൈക്കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണ് ഇക്കാര്യത്തിൽ കെ എം എബ്രഹാമിനെതിരെ ഹർജി നൽകും.
ഒരു സ്ഥാനത്തിരിക്കുന്ന ആളും ഇങ്ങനെ ഒരു കാര്യം പറയില്ല.മനഃപൂർവ്വം ഹൈക്കോടതി വിധിയെ അട്ടിമറിക്കാനാണ് ശ്രമച്ചിത്. 2018 ലാണ് താൻ ഹർജി കൊടുത്തത്. 7 ജഡ്ജിമാർ കേസിൽ വാദം കേട്ടിരുന്നു. അധികാരം ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ കെ എം എബ്രഹാം ശ്രമം നടത്തി. മനഃപൂർവ്വം പരാതിക്കാരനെയും കോടതിയെയും അപമാനിക്കാൻ ശ്രമിക്കുന്നു. കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
Story Highlights : Jomon Puthanpurackal will file a contempt of court petition against KM Abraham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here