‘എന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല, എന്നെ തൊടാന്‍ കഴിയില്ല; പാർട്ടിയിൽ ശത്രുക്കളില്ല’; കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകളോട് പ്രതികരണവുമായി കെ സുധാകരൻ. തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഡൽഹിയിൽ ചർച്ചചെയ്തത് കേരളത്തിന്റെ രാഷ്ട്രീയം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദേഹം വിശദീകരിച്ചു.
ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രചരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് അദേഹം പറഞ്ഞു. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ എന്നെ തൊടാനുമാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് അനാരോഗ്യം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കൂലെ എന്ന് അദേഹം ചോദിച്ചു.
Read Also: ഇനി ഒറ്റ പ്ലാറ്റ്ഫോം; ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വിഡി സതീശനുമായും എംഎ ഹസനുമായും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ വിഎം സുധീരന്‍, കെ മുരളീധരന്‍ വരുന്നു. എല്ലാവരോടും സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുന്നതുകൊണ്ടാണതെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ പോകുന്നുവെന്ന ചര്‍ച്ച കൊണ്ടുവരുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായി കാണുന്നില്ല. എന്നാല്‍ അങ്ങനെ ആയിക്കൂടാഴികയുമില്ല എന്ന് കെ സുധാകരന്‍ പറഞ്ഞു.
Story Highlights : K Sudhakaran responds to news that he will be removed from KPCC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here