Advertisement

ബ്ലഡ് ഷുഗർ കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

7 hours ago
2 minutes Read

ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന മാറ്റമാണ് പ്രമേഹം. രണ്ട് തരം പ്രമേഹങ്ങളാണ് ഉള്ളത് ; ടൈപ്പ് 1 പ്രമേഹവും , ടൈപ്പ് 2 പ്രമേഹവും. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റം , അനാരോഗ്യകരമായ ഭക്ഷണരീതി, അമിതവണ്ണം ,എന്നിവയാൽ പ്രമേഹ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി വരുകയാണ്. പ്രമേഹം ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം, നാഡീ തകരാര്‍, എന്നിവയ്ക്കയും കാരണമാകും.

Read Also: ‘പേവിഷബാധയ്ക്കെതിരായ വാക്സിന്‍ പൂര്‍ണമായും ഫലപ്രദം’; സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ബ്ലഡ് ഷുഗർ കുറയ്ക്കാനായി ഈ പാനീയങ്ങൾ ശീലമാക്കാവുന്നതാണ് ;

നെല്ലിക്ക ജ്യുസ് : വിറ്റാമിൻ സി , ആന്റിഓക്സിഡന്റ് , ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക ജ്യുസ് കുടിക്കുന്നത് ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കാൻ സഹായകമാകും.

വെള്ളരിക്ക ജ്യുസ് : ഫൈബറും വെള്ളവും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കയുടെ ജ്യുസ് കുടിക്കുന്നത് പ്രമേഹത്തെ തടയും.

തക്കാളി ജ്യുസ് : തക്കാളിയിൽ ഗ്ലൈസമിക് സൂചിക ,കലോറി എന്നിവ കുറവായതിനാൽ ഇത് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാകും.

പാവയ്ക്ക ജ്യുസ് : കാർബോഹൈട്രെറ്റ് , ഫാറ്റ് , കലോറി എന്നിവ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുമായ പാവയ്ക്കാ ജ്യുസ് പ്രമേഹത്തിന് ഏറെ നല്ലതാണ്.

ഇളനീർ : പഞ്ചസാരയും ,കലോറിയും കുറവായതിനാൽ ഇളനീർ ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും

Story Highlights : Drink these drinks to lower blood sugar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top