താളവിസ്മയം തീർത്ത് ഇലഞ്ഞിത്തറ മേളം; സസ്പെൻസുകളുടെ കുടമാറ്റം വൈകിട്ട് 5.30 ന്

പൂരപ്രേമികളുടെ കണ്ണും കാതും നിറച്ച് വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി, കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പതികാലത്തിൽ തുടങ്ങി ഒടുക്കം ചെമ്പട താളത്തിന്റെ മേളപ്പെരുക്കത്തിൽ ഒരു പുരുഷാരം മുഴുവൻ അലിഞ്ഞു ചേർന്നു.
വൈകിട്ട് അഞ്ചരയോടെയാണ് എല്ലാവരും ആകാംക്ഷയാടെ കാത്തിരിക്കുന്ന കുടമാറ്റം ആരംഭിക്കുക. തേക്കെ നടയിലാണ് വര്‍ണകാഴ്ചകളൊരുക്കിയുള്ള കുടമാറ്റം നടക്കുക. നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം കൊട്ടിക്കയറിയത്. തൃശൂർ തേക്കിൻകാട് മൈതാനവും വടക്കുന്നാഥ സന്നിധിയും സ്വരാജ് റൗണ്ടും ജനസാഗരമായി മാറിയിരുന്നു. വൈകിട്ട് കുടമാറ്റം ആആരംഭിക്കുന്നതോടെ ജനത്തിരക്ക് കൂടുതൽ ഉയർന്നേക്കും. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്.
Story Highlights : Thrissur pooram Ilanjithara melam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here