‘പഹല്‍ഗാം ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് പങ്കുണ്ടോ?’ പാകിസ്താനോട് ചോദ്യങ്ങളുമായി യുഎന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ നിന്ന് പാകിസ്താന് നേരിടേണ്ടി വന്നത് ശക്തമായ ചോദ്യങ്ങള്‍. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് പങ്കുണ്ടോ എന്നുള്‍പ്പെടെ ഐക്യരാഷ്ട്രസഭ പാകിസ്താനോട് ആരാഞ്ഞു. പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയതില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്നും യുഎന്‍ നിരീക്ഷിച്ചു. (UN Security Council’s Tough Questions To Pakistan)
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ഉപയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാര്‍ജിക്കാനുള്ള പാകിസ്താന്റെ ശ്രമം യുഎന്‍ സുരക്ഷാ സമിതിയില്‍ തകര്‍ന്നടിഞ്ഞു. പാകിസ്താന്‍ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളും ആണവ ആയുധങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളും സമിതിയില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.
Read Also: പൂരലഹരിയില്‍ തൃശൂര്‍; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
കൗണ്‍സിലിലെ 10 സ്ഥിരാംഗങ്ങളില്‍ ഒന്നായ പാകിസ്താന്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്വകാര്യമായ ചര്‍ച്ചയാണ് ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിലേറെ ചര്‍ച്ച നീണ്ടുനിന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ആക്രമണങ്ങള്‍ തടയാന്‍ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
Story Highlights : UN Security Council’s Tough Questions To Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here