Advertisement

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നൽകൂ; വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും എന്‍ഐഎ

1 day ago
2 minutes Read

പഹല്‍ഗാം ഭീകരാക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ. ഫോട്ടോഗ്രാഫുകള്‍, വിഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമണം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വിഡിയോകളും എന്‍ഐഎ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഔദ്യോഗിക അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവയ്ക്കാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്.

Story Highlights : NIA Urges People To Share Photos Related To Pahalgam Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top