Advertisement

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു

May 7, 2025
2 minutes Read
narendra modi (1)

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്സ്, നോര്‍വേ സന്ദര്‍ശനങ്ങളാണ് മാറ്റിവെച്ചത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു. പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ. നോര്‍ത്ത്- സൗത്ത് ബ്ലോക്കുകളുടെ സുരക്ഷാചുമതല സൈന്യം ഏറ്റെടുത്തു. അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചു

അതേസമയം, ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി; ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ – LIVE BLOG

ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ചാണെന്നാണ് വിശദീകരിച്ചത്. ഇരുപത്തിയഞ്ച് മിനുറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അജ്മല്‍ കസബ് ഉള്‍പ്പെടെ പരിശീലനം നേടിയ ഭീകരകേന്ദ്രം തകര്‍ത്ത് തരിപ്പണമാക്കി. സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേന മുന്നറിയിപ്പ് നല്‍കി. പ്രതിരോധ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും സൈനിക നടപടികള്‍ വിശദീകരിച്ചു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയെന്നും സ്ഥിരീകരണം. പാകിസ്താന്‍ ഇപ്പോഴും ഭീകരതയുടെ സ്വര്‍ഗമെന്ന് വിക്രം മിസ്രി പറഞ്ഞു.

ഇന്ത്യന്‍ തിരിച്ചടിയില്‍ കൊടുംഭീകരന്‍ മസൂദ് അസറിന്റെ സഹോദരി ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മസൂദ് അസര്‍ തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലഷ്‌കര്‍ ഭീകരന്‍ സഹൈന്‍ മഖ്‌സൂദും കൊല്ലപ്പെട്ടു.

Story Highlights : Operation Sindoor : PM Modi cancels upcoming trip to Europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top