Advertisement

‘ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തി, പാക് സേന ശക്തമായി പ്രതിരോധിച്ചു’; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

May 7, 2025
2 minutes Read

ഇന്ത്യൻ ആക്രമണത്തിന് പാക് പ്രതിരോധ സേന ശക്തവും അനുയോജ്യവുമായ മറുപടി നൽകിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തിയെങ്കിലും പാക് സേന അതിനെ ശക്തമായി പ്രതിരോധിച്ചുവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഷെഹബാസ് ഷെരീഫ് വിശദീകരിച്ചു. രക്സാക്ഷികൾക്ക് വേണ്ടി പ്രാർഥിക്കുന്നു. പഹൽഗാം ആക്രമണത്തിന്റെ മുഴുവൻ പഴിയും പാകിസ്താന് മുകളിൽ കെട്ടിവയ്ക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജാഫറാബാദ് ട്രെയിൻ റാഞ്ചലിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു.

ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.

Story Highlights : Pakistan PM Shehbaz Sharif Respond To India’s ‘Operation Sindoor’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top