‘ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട്, തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ല’: പൃഥ്വിരാജ് സുകുമാരന്‍

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരകന്‍. “എവിടെയും, ഏത് രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ല. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്”, ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൃഥ്വിരാജ് കുറിച്ചു.
നേരത്തെ ഇന്ത്യയുടെ നടപടിയെ രാഷ്‌ട്രീയ ഭേതമില്ലാതെ എല്ലാ പാർട്ടികളും സ്വാഗതം ചെയ്യുകയും രാജ്യത്തിന്റെ നടപടികളിൽ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തക്കതായ തിരിച്ചടി നൽകിയതിന് പിന്നാലെ ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രതിരോധമന്ത്രി തന്നെ നിലപാട് മാറ്റി രംഗത്തുവന്നു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ തിരിച്ചടി നിർത്തിയാൽ തങ്ങളും പ്രശ്‌നപരിഹാരത്തിന് തയാറാണെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
“പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈന്യം സജ്ജമാണ്. പക്ഷെ സംയമനം പാലിക്കാൻ ഞങ്ങൾ തയാറാണ്. ഇന്ത്യ നിലവിലെ സൈനിക നടപടികൾ നിർത്തിവച്ചാൽ ഞങ്ങളും നിർത്തും,” ഇസ്ലാമാബാദിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
Story Highlights : Prithviraj Sukumaran on operation sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here