ജിദ്ദയില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ നാളെ

സഫയര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ -1 ഗ്രാന്‍ഡ് ഫിനാലെ ഈ വരുന്ന മെയ് 9 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്, ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ വച്ച് നടക്കും. സെലക്ഷന്‍ റൗണ്ടില്‍ നിന്ന് തെരഞ്ഞെടുത്ത 12 പേരാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. സീനിയര്‍ വിഭാഗത്തില്‍ എട്ട് പേരും, ജൂനിയര്‍ വിഭാഗത്തില്‍ നാല് പേരും. (Mappilapattu reality show grand finale in Jeddah tomorrow)
പരിപാടിയുടെ ഭാഗമായി, ജിദ്ദയിലെ ശ്രദ്ധേയരായ ഗായകര്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകളും, മുട്ടി പ്പാട്ട്, സൂഫി ഡാന്‍സ് കോല്‍കളി, ഒപ്പന തുടങ്ങിയ മാപ്പിള കലാരൂപങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
Read Also: ‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി
കലയും കായികവും നിറഞ്ഞ മത്സരങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്ക് അവസരങ്ങളൊരുക്കുക എന്നതാണ് സഫയര്‍ മലയാളി കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഷ്‌റഫ് ചുക്കന്‍, ബാദുഷ ഇ കെ, അബ്ദു റസാക്ക് മാസ്റ്റര്‍ മമ്പുറം, അമീര്‍ പരപ്പനങ്ങാടി, ഉമ്മര്‍ മങ്കട, മുജഫര്‍ ഇരു കുളങ്ങര .നാസര്‍ പി കെ മമ്പുറം ,ജലീല്‍ ചേറൂര്‍, ജംഷീര്‍ മമ്പുറം .മുബാറക് വാഴക്കാട്, ഇക്ബാല്‍ പുല്ലമ്പലവന്‍,കുഞ്ഞാവ പി എ അച്ഛനമ്പലം തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights : Mappilapattu reality show grand finale in Jeddah tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here