IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.
ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, ADGP മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും പി.പ്രകാശ് കോസ്റ്റൽ പൊലീസ് ഐ.ജി, എ.അക്ബർ ഇൻേറണൽ സെക്യൂരിറ്റി ഐ.ജിയായും നിയമിച്ചു.
Story Highlights : kerala police chief
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here