Advertisement

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവ്: പരാതിയിൽ അന്വേഷണം

7 hours ago
1 minute Read

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിലാണ് കുറവ് കണ്ടെത്തിയത്. ക്ഷേത്രത്തിലെ ഓഡിറ്റ് പരിശോധനയ്ക്കിടെയാണ് കുറവ് കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മോഷണമാണോയെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ഇതേക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. കേസ് വളരെ ഗുരുതരമായി കാണുന്ന പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

Story Highlights : Gold missing Sree Padmanabhaswamy Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top