നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; അക്രമിക്കായി തിരച്ചില്‍

ജമ്മു കശ്മീരിലെ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതായി സൈന്യം. സൈനിക വേഷത്തിലെത്തിയ ഭീകരന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ ഒരു സൈനികന് നിസാര പരുക്കേറ്റു. സെര്‍ച്ച് ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്ന് ആര്‍മി എക്‌സില്‍ കുറിച്ചു. (Army confirms firing incident at Nagrota Military Station)
പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണം ലംഘിച്ചത് അതീവ ഗൗരവതരമായാണ് ഇന്ത്യ കാണുന്നത്. പാകിസ്താന്‍ ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പോസ്റ്റ് പങ്കുവച്ചത്. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളില്‍ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ തുടര്‍ച്ചയായി ഉഗ്രസ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
Story Highlights : Army confirms firing incident at Nagrota Military Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here