ചേന്ദമംഗലം കൂട്ടക്കൊല; ‘ആക്രമണം പ്രകോപനമില്ലാതെ; പ്രതിക്ക് പരമാവധി ശിക്ഷ നൽകണം’; ആക്രമണം നേരിട്ട ജിതിൻ

എറണാകുളം ചേന്ദമംഗലത്തെ കൂട്ടക്കൊലയിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണം നേരിട്ട ജിതിന്റെ പ്രതികരണം. നേരിട്ടത്ത് ക്രൂരമർദ്ദനമെന്നും ഒരു പ്രകോപനവുമില്ലാതെയാണ് ഋതു ജയൻ വീട്ടിൽ കയറി ആക്രമിച്ചതെന്നും ജിതിൻ പറഞ്ഞു. അമ്മയെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞപ്പോൾ പ്രതി ഋതു ജയൻ തന്നെ വലിച്ചു മാറ്റിയെന്ന് ജിതിന്റെ മകൾ ആരാധ്യയും പറയുന്നു.
ഭാര്യയെ തലയ്ക്ക്ടിച്ചത് തടയാൻ ചെന്നപ്പോഴാണ് തന്റെ തലക്കും അടിയേറ്റത്. മുന്നോട്ടുള്ള ജീവിതം പോലും ആശങ്കയിലാണ്. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്ന് പ്രതീക്ഷയെന്ന് ജിതിൻ പറയുന്നു. പ്രതി പൊതുശല്യമായിരുന്നുവെന്നും ജിതിൻ പറഞ്ഞു. നല്ലൊരു ജീവിതമായിരുന്നു അത് അവൻ നശിപ്പിച്ചെന്ന് ജിതിൻ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ജിതിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് ജിതിൻ ആശുപത്രി വിട്ടത്.
Read Also: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം: സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്
അച്ഛനെയും അപ്പൂപ്പനെയും ആക്രമിക്കുന്നത് നേരിൽകണ്ടെന്ന് ജിതിന്റെ മകൾ ആരാധ്യയും പ്രതികരിച്ചു. സ്വബോധത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ആരാധ്യ പറഞ്ഞു. പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു ഭാര്യ ഉഷ , മകൾ വിനിഷ എന്നിവരെയാണ് അയൽവാസിയായ ഋതു ജയൻ വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നത്.
Story Highlights : Chendamangalam Murder accused should get maximum punishment says Jithin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here