ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രം; സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി നിർമാതാക്കൾ

സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഓ ടി ടി നിന്ന് വരുമാനം ലഭിക്കുന്നത് വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ് ലഭിക്കുക.
താരങ്ങളുടെ പ്രതിഫലം പോലും തിയറ്റർ ഗ്രോസ് കളക്ഷനായി നിർമ്മാതാവിന് ലഭിക്കുന്നില്ല. ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരാവേണ്ടവരല്ല നിർമ്മാതാക്കൾ എന്നും നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട കത്തിൽ ആവശ്യപ്പെടുന്നു.
പല താരങ്ങളുടെയും പ്രതിഫലം ഗ്രോസ് കലക്ഷനായിപോലും നിർമാതാവിന് ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ഒടിടി റിലീസിലൂടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്ന സാഹചര്യമുണ്ടായെങ്കിലും പിന്നീട് വിപരീതമായ അനുഭവമുണ്ടായി. താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും അമിതമായ പ്രതിഫലം കാരണം നിര്‍മാണ ചിലവ് വര്‍ധിച്ചു.
ഇരട്ടനികുതി എന്ന വിനോദ നികുതിയും നല്‍കിയശേഷം വരുന്ന തിയേറ്റര്‍ വരുമാനത്തില്‍നിന്നു മാത്രം മുടക്കുമുതല്‍ തിരികെ പിടിക്കേണ്ട ഗതികേടിലാണ് നിര്‍മാതാക്കള്‍. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടാന്‍ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം തീരുമാനിച്ചതെന്ന് കത്തില്‍ പറയുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും നിലവില്‍ അഡ്ഹോക് കമ്മറ്റി ഭരണം നടത്തുന്നതിനാല്‍ ചര്‍ച്ച ജനറല്‍ ബോഡി കഴിഞ്ഞേ നടക്കുകയുള്ളൂ.
ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതുപോലെ സംഘടന നേതത്വത്തിലുള്ളവര്‍ക്ക് മാത്രം ലാഭം ഉണ്ടാക്കുന്നതിനും അവരുടെ ബിസിനസ് സംരക്ഷണത്തിനും വേണ്ടിയാണ് നഷ്ടക്കണക്കുകള്‍ പുറത്തുവിടുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കത്തില്‍ വിദീകരിക്കുന്നു.
Story Highlights : film producers association on box office revenue controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here