Advertisement

‘യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ട് ചർച്ച നടത്താം’; സമ്മതമറിയിച്ച് വ്‌ളാഡിമിർ പുടിൻ

21 hours ago
2 minutes Read

യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 15 ന് ഇസ്താംബൂളിൽ ചർച്ചയ്ക്ക് തയാറെന്ന് പുടിൻ അറിയിച്ചു. ശാശ്വത സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചർച്ച ലക്ഷ്യമിടണമെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലം നിലനിൽക്കുന്നതുമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുക്രൈനുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യ നിർദ്ദേശിക്കുന്നുണ്ടെന്ന് പുടിൻ വ്യക്തമാക്കി.

“2022-ൽ ചർച്ചകൾ അവസാനിപ്പിച്ചത് റഷ്യയല്ല. യുക്രൈൻ ആയിരുന്നു. എന്നിരുന്നാലും, മുൻകരുതലുകളൊന്നുമില്ലാതെ യുക്രൈനുമായി നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു,” 2022-ലെ അധിനിവേശത്തിന് തൊട്ടുപിന്നാലെ പരാജയപ്പെട്ട ചർച്ചകളെ പരാമർശിച്ചുകൊണ്ട് പുടിൻ പറഞ്ഞു. ഇസ്താംബൂളിൽ ചർച്ചകൾ പുനരാരംഭിക്കാൻ യുക്രെയ്ൻ അധികാരികളോട് ആവശ്യപ്പെടുന്നതായി പുടിൻ പറഞ്ഞു.

Read Also: ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണം: പാക് സൈനിക മേധാവി വിദേശ രാജ്യങ്ങളിൽ അഭ്യർത്ഥനയുമായി നേരിട്ടെത്തിയെന്ന് റിപ്പോർട്ട്

അതേസമയം ഇത് വരെ റഷ്യ മുന്നോട്ട് വെച്ച ഒരു വെടി നിർത്തൽ കരാറുകളോടും യുക്രൈൻ പ്രതികരിച്ചിട്ടില്ലെന്നും പുടിൻ കുറ്റപ്പെടുത്തി. ടെലിവിഷൻ അഭിസംബോധനയിലൂടെ പുടിൻ സമാധാന ശ്രമങ്ങൾക്ക് ചർച്ചയ്ക്ക് തയാറെന്ന് പുടിൻ അറിയിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച മൂന്ന് ദിവസങ്ങളിൽ, റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്താൻ കീവ് 5 തവണ ശ്രമിച്ചതായി പുടിൻ കുറ്റപ്പെടുത്തി. ഇസ്താംബൂളിലെ പുതിയ ചർച്ചകളെ സമാധാനം ആഗ്രഹിക്കുന്നവർക്ക് പിന്തുണയ്ക്കാതിരിക്കാൻ കഴിയില്ല എന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

Story Highlights : Russian President Vladimir Putin has proposed direct peace talks with Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top