Advertisement

മണൽ മാഫിയ ബന്ധം; മലപ്പുറത്ത് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

May 11, 2025
1 minute Read
suspension

മലപ്പുറത്ത് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി. ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ, സിപിഒ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചങ്ങരംകുളം സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് മണൽ മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് മാഫിയ ബന്ധം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജിയാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ മറ്റ് പൊലീസ് സ്റ്റേഷനുകൾക്കെതിരെയും സമാനമായ രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്.

Story Highlights : Sand mafia connection; Two policemen suspended in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top