വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്. വിമാനത്താവളങ്ങൾ അടക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു. തുറക്കാനായി പുതിയ നോട്ടീസ് നൽകി.
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
Read Also: INS വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
അതേസമയം,യാത്രക്കാർ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ എത്തണം. ചെക്കിൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്ക്കും.
Story Highlights : 32 airports closed for flights now open after India-Pakistan ceasefire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here