Advertisement

ഇന്ത്യൻ സൈന്യത്തിന് ആദരം, ആന്ധ്രയിൽ സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

14 hours ago
2 minutes Read

ആന്ധ്രാ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മുമ്പ് വിരമിച്ച സൈനികർക്കോ അതിർത്തികളിൽ നിയമിക്കപ്പെട്ടവർക്കോ മാത്രമായിരുന്നു ഇളവ് . എന്നാൽ ഇപ്പോൾ എല്ലാ സജീവ സൈനികരെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയുന്നു.

“കരസേന, നാവികസേന, വ്യോമസേന, സിആർപിഎഫ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ ധൈര്യത്തെ ആദരിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്,” കല്യാൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഉദ്യോഗസ്ഥരോ അവരുടെ പങ്കാളിയോ താമസിക്കുന്നതോ സംയുക്തമായി സ്വന്തമാക്കിയതോ ആയ സ്വത്തുക്കൾക്ക് ഈ ഇളവ് ബാധകമാണ്.

സൈനിക് വെൽഫെയർ ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് തീരുമാനം, ഇന്ത്യയുടെ സായുധ സേനയുടെ സംഭാവനയ്‌ക്കുള്ള ആദരാവാണിതെന്നും പവൻ കല്യാൺ പറഞ്ഞു. കശ്മീരിലെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ മെയ് 9 ന് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള സൈനികൻ മുരളി നായിക് വീരമൃത്യു വരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.

Story Highlights : andhra deputy cm announces property tax exemption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top