Advertisement

ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച; അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കാൻ ധാരണ

23 hours ago
2 minutes Read

അതിർത്തികളിലെ സൈനികരെ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇന്ത്യ – പാക് ഡിജിഎംഒ ചർച്ചയിൽ തീരുമാനം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള പാക് പ്രകോപനത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
തുടർന്നും പ്രകോപനം ഉണ്ടായാൽ ഇന്ത്യയുടെ മറുപടി എന്തായിരിക്കുമെന്നും പാക് ഡിജിഎംഒയെ യോഗത്തിൽ അറിയിച്ചു.

അതേസമയം പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ എന്നത് ഒരു പേര് മാത്രമല്ല,രാജ്യത്തെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവർക്കുള്ള സൈന്യത്തിന്റെ മറുപടിയാണ് എന്ന് പ്രധാനമന്ത്രി രാജ്യത്തോട്.രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. സൈനിക നടപടികൾ താത്കാലികമായി നിർത്തിയെന്ന് മാത്രമേയുള്ളൂ എന്നും പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഭാരതത്തിന്റെ സേനകളെ സല്യൂട്ട് ചെയ്യുന്നെന്നുo പ്രധാനമന്ത്രി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടി രാജ്യത്തിന്റെ ശക്തി വെളിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ കൊല്ലപ്പെട്ടു. ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു, ആ ഭീകരരെ നമ്മൾ ഭൂമിയിൽനിന്ന് മായ്ച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു .ഓപ്പറേഷൻ സിന്ദൂർ താൽകാലികമായി മാത്രമാണ് നിർത്തിവച്ചിരിക്കുന്നതെന്നും മോദിയുടെ ഓർമ്മപ്പെടുത്തി.

Story Highlights : India, Pakistan DGMOs Discuss Troop Reduction at Borders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top