Advertisement

കാത്തിരിക്കുന്നത് ഒരു കോടി; ടിക്കറ്റുവില 50 രൂപ; ഇന്നത്തെ ഭാ​ഗ്യവാനെ തേടി ഭാ​ഗ്യതാര BT-2

13 hours ago
2 minutes Read
Kerala Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50 രൂപയുമായി ഉയർത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി 75 ല​ക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷവും രൂപയുമാണ് ലഭിക്കുക.

എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതൽ ഉണ്ടാവുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

ഭാ​ഗ്യതാര ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Story Highlights : Kerala Lottery Bhagyathara BT 2 Results Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top