2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം കവി എൻ പ്രഭാവർമ്മയ്ക്ക്

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം കവി എൻ പ്രഭാവർമ്മയ്ക്ക്. 3ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈമാസം 27ന് പുരസ്കാരം സമ്മാനിക്കും. ഒ എൻ വി കൾച്ചറൽ ഫൌണ്ടേഷനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കവിത സാഹിത്യ രംഗത്ത് നിറസാന്നിധ്യമായി പ്രഭാവർമ്മ കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിർവാഹക അംഗമാണ്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ രചിച്ചു. അദ്ദേഹത്തിന്റെ ‘ശ്യാമമാധവ’ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ‘അർക്കപൂർണിമ’യ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ (സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടി യൻ) തുടങ്ങി നിരവധി ഹിറ്റുകൾ ചലച്ചിത്ര മേഖലയ്ക്കും പ്രഭാവർമ്മ സംഭാവന ചെയ്തിട്ടുണ്ട്.
Story Highlights : Poet N Prabhavarma wins ONV Literary Award for 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here