കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ ഇന്നലെ രാത്രിയാണ് സംഭവം. സെൻ്റ് ആൻ്റണീസ് ടീ സ്റ്റാൾ ഉടമ അമൽ കുമാറിൻ്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. കട അടയ്ക്കാനൊരുങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീർന്നുവെന്നും പറഞ്ഞതോടെയായിരുന്നു അക്രമം.
ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മർദനമേറ്റ കടയുടമ പറയുന്നു. അക്രമികളിൽ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്‌നക്കാരാണെന്നും അമൽ കുമാർ പറയുന്നു. അക്രമത്തിനിടയിൽ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Shopkeeper’s attacked by two for not giving Parotta in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here