Advertisement

ഡൊണാൾഡ് ട്രംപിന്റെ നാല് ദിവസത്തെ ഗൾഫ് പര്യടനം ഇന്ന് ആരംഭിക്കും

2 days ago
2 minutes Read
trump

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിൽ സൗദി , യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. നാളെ സൗദിയിൽ നടക്കുന്ന ഗൾഫ് – അമേരിക്ക ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദർശനമാണിത്.

ഗാസയിൽ ഇസ്രയേൽ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. ഈ മാസം 16 വരെ നീളുന്ന ഗൾഫ് സന്ദർശനത്തിൽ എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകൾ, ഇസ്രയേൽ – ഗാസ ആക്രമണം, യമൻ സംഘർഷം, ഇറാൻ ആണവ പദ്ധതി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

Read Also: നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്; വിസ ലഭിക്കുക ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്ക്

അതേസമയം, ഗാസയിൽ ക്ഷാമം അപകടകരമായ നിലയിലെന്ന് വിലയിരുത്തൽ. 2.4 ദശലക്ഷം ജനങ്ങളിൽ 22 ശതമാനവും ദുരന്തം പേറുന്നു എന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ നേരത്തെ ഉണ്ടായിരുന്ന പദ്ധതികൾ നിലച്ചത് ക്ഷാമത്തിന് കാരണമായെന്ന് യു.എൻ വ്യക്തമാക്കി.

Story Highlights : Donald Trump’s four-day Gulf tour begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top