“നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി”; ജയിലർ 2 ചിത്രീകരണത്തിന് രജനികാന്ത് കോഴിക്കോടെത്തി : ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’വിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്ത് കോഴിക്കോട് എത്തി. ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്.
ഇരുപത് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. കോഴിക്കോട് നിന്നും രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവച്ചു. “നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” Rajinikanth 👍എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്.
ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ ഭാഗത്തിൽ മലയാളി താരമായ വിനായകനായിരുന്നു വില്ലനായി എത്തിയത്. വലിയ സ്വീകാര്യതയാണ് ഈ വേഷത്തിന് ലഭിച്ചത്.
സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ ഭാഗത്തിൽ മോഹൻലാലും തെലുഗു സൂപ്പർ താരം ബാലകൃഷ്ണയും അടക്കമുള്ളവർ അണിനിരക്കുമെന്നാണു സൂചന.
Story Highlights : P A Mohammed Riyas with rajnikanth kozhikode jailer 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here