Advertisement

പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസ്; ഒൻപത് പ്രതികൾക്കും മരണം വരെ തടവ്

2 days ago
2 minutes Read
pollachi

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ ഒൻപത് പ്രതികൾക്കും മരണംവരെ തടവ്ശിക്ഷ വിധിച്ച് കോയമ്പത്തൂർ വനിതാക്കോടതി. പരാതിക്കാരായ എട്ട് സ്ത്രീകൾക്കായി എൺപത്തിയഞ്ച് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.

തമിഴ്നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതികൾ ഇരുന്നൂറോളം സ്ത്രീകളെയാണ് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയത്. നാൽപ്പത്തിയെട്ട് സാക്ഷികളെ വിസ്തരിച്ച കോടതി 400 ലധികം ഡിജിറ്റൽ രേഖകളും പരിശോധിച്ചിരുന്നു. കേസ് അന്വേഷണത്തിലെ പൊലീസിന്റെ വീഴ്ചയെ തുടർന്ന് സിബിഐയാണ് തുടരന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. പൊള്ളാച്ചി സ്വദേശികളായ തിരുനാവുക്കരശ് (25), ശബരിരാജൻ (25), സതീഷ് (28), വസന്തകുമാർ (27), മണിവണ്ണൻ (28), ഹിരൻബാൽ (29), ബാബു (27), അരുളാനന്ദം (34), അരുൺകുമാർ (29) എന്നിവരാണ് കേസിലെ പ്രതികൾ.

Story Highlights : Pollachi gang rape case; All nine accused sentenced to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top