ഡൊണാൾഡ് ട്രംപ് ദോഹയിലെത്തി; എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ സ്വീകരണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദോഹയിലെത്തി. റിയാദിലെ ഗൾഫ്-അമേരിക്ക ഉച്ചകോടികോടിയിൽ പങ്കെടുത്ത ശേഷമാണ് ഇന്ന് ഉച്ചയോടെ ട്രംപ് ഖത്തറിൽ എത്തിയത്. മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം സൗദിയിൽ നിന്നും ഖത്തറിൽ എത്തിയത്.
അമീരി ദിവാനിയിൽ നൽകുന്ന ഔദ്യോഗിക സ്വീകരണമായിരിക്കും ദോഹയിലെ ട്രംപിന്റെ ആദ്യ പരിപാടിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.അമീരി ദിവാനിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
എയർഫോഴ്‌സ് വണ്ണിൽ അമീരി വ്യോമസേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ സ്വീകരിച്ചത്. ട്രംപിന്റെ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവും സ്പെഷ്യൽ അസിസ്റ്റന്റുമായ മാർഗോ മാർട്ടിൻ, ഇതിന്റെ ദൃശ്യങ്ങൾ എക്‌സിൽ പങ്കിട്ടു.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
Story Highlights : Donald Trump Arrives in Doha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here