ഗൂഗിളിന്റെ ‘ G ‘ ലോഗോയ്ക്ക് ഇനി പുതിയ രൂപം ;മാറ്റം പത്ത് വർഷത്തിന് ശേഷം

ഗൂഗിൾ ലോഗോയ്ക്ക് ഇനി പുതിയ മാറ്റം. നീണ്ട പത്തുവർഷത്തിന് ശേഷമാണ് കമ്പനി ഈ പുത്തൻ രൂപമാറ്റം നടത്തിയിരിക്കുന്നത്.വർഷങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ നിലനിർത്തികൊണ്ട് തന്നെയാണ് പുതിയ ലോഗോയും രൂപകൽപന ചെയ്തിരിക്കുന്നത്.മുൻപ് ഈ നിറങ്ങൾ ‘G’ ലോഗോയിൽ ഓരോ ബ്ലോക്കുകളായിട്ടാണ് നൽകിയിരുന്നതെങ്കിൽ ,ഇപ്പോഴുള്ള ലോഗോയിൽ മുഴുവൻ നിറങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ഗ്രേഡിയന്റായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
Read Also: ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ
നിലവിൽ പിക്സൽ ,ഐഒഎസ് ഫോണുകളിലാണ് ഇത് ലഭ്യമാവുക.വരും ആഴ്ചകളിൽ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പഴയവ നീക്കം ചെയ്യപെടുമെന്നും പുതിയത് ലഭ്യമാകുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2015 ൽ ആയിരുന്നു ഗൂഗിൾ അവസാനമായി ലോഗോയിൽ മാറ്റം കൊണ്ടുവന്നത്. എ ഐ യുടെ വരവോടെ സാങ്കേതിക മേഖലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് , ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെയും ഈ പുതിയ രൂപമാറ്റമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Story Highlights : Google changes its ‘G’ logo for the first time in 10 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here