Advertisement

‘യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുത്; രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം’; കെ കെ രാഗേഷ്

1 day ago
2 minutes Read

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആ കത്തിയുമായി വന്നാൽ വരുന്നവന് ഞങ്ങൾ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് സിപിഐഎം പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

മലപ്പട്ടത്ത് സിപിഐഎം ഓഫീസ് അക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് ഓർത്തോളൂ. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഒന്ന് രണ്ട് തവണ വന്നാൽ ഞങ്ങൾ ക്ഷമിക്കും. മൂന്നാമതും വന്നാൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് തന്നെ പറയാനാവില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു.

Read Also: കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവം; കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമെ നൽകൂവെന്ന് കെകെ രാ​ഗേഷ് പരിഹസിച്ചു. മൂട്ട കടിച്ചാൽ ഒന്ന് ചൊറിയുമെന്നും മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ലെന്നും അദേഹം പറഞ്ഞു. ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടി’ല്ലെന്നായിരുന്നു യൂത്ത് കോൺ​ഗ്രസിന്റെ മുദ്രാവാക്യം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ ‘ജനാധിപത്യ അതിജീവന യാത്ര’യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്.

Story Highlights : KK Ragesh against Youth congress threat slogans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top