സഞ്ജിത്ത് വധക്കേസ്; സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ടുകാർ പോലീസ് പിടിയിൽ. കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്ലിയാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ
എന്നിവരാണ് പിടിയിലായത്. പാലക്കാട് നോർത്ത് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ രണ്ടാം സാക്ഷിയെയാണ് രണ്ട് പേർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയത്. കൊലപാതകം നേരിൽ കണ്ടു എന്നത് മാറ്റി പറയണമെന്നും അതിന് പണം വാഗ്ദാനം ചെയ്തു എന്നുമാണ് പരാതി.
പ്രതികൾ സാക്ഷിയുടെ വീട്ടിലേക്ക് എത്തുന്നതിന്റെ CCTV ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് അഞ്ചിനാണ് സഞ്ജിത്ത് കേസിൽ വിചാരണ നടപടികൾ പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ചത്. കേസിലെ ഒന്നാം സാക്ഷിയായ സഞ്ജിത്തിന്റെ ഭാര്യയെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ മറ്റു സാക്ഷികളെ വിസ്തരിക്കാൻ ഇരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം.
Story Highlights : Sanjith Murder Case SDPI Workers arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here