Advertisement

‘ആന്ധ്ര കിംഗ് താലൂക്ക’ ; തെലുങ്കു താരം റാം പൊത്തിനേനി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

7 hours ago
4 minutes Read

തെലുങ്കു താരം റാം പൊത്തിനേനിയെ നായകനാക്കി മഹേഷ് ബാബു പി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ‘ആന്ധ്ര കിംഗ് താലൂക്ക’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി’ എന്ന ചിത്രത്തിന് ശേഷം മഹേഷ് ബാബു പി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. കന്നഡ സൂപ്പർ താരം ഉപേന്ദ്ര ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെയാണ്. റാം പോത്തിനേനിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.

Read Also: കൈയ്യടി നേടി അമീറിന്റെയും ജെപ്പുവിന്റെയും കഥ,ഒപ്പം ഗോവിന്ദ് വസന്തയുടെ മ്യൂസിക്കൽ മാജിക്കും; മനസ്സ് നിറച്ച് ‘സർക്കീട്ട്’

ഒരു സൂപ്പർസ്റ്റാറിന്റെ അർപ്പണബോധമുള്ള ആരാധകന്റെ വേഷത്തിൽ റാം ചിത്രത്തിൽ നിറഞ്ഞാടുമ്പോൾ ആ സൂപ്പർതാരമായി എത്തുന്നത് ഉപേന്ദ്രയാണ്. വളരെ സ്റ്റൈലിഷ് ആയാണ് സംവിധായകൻ റാമിനെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

തൻ്റെ സവിശേഷമായ നർമ്മശൈലിയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാ ആരാധനയുടെ വൈകാരിക അടിത്തറയെ സ്പർശിക്കുന്ന ആരാധകർക്ക് ഇത് ഒരു നൊസ്റ്റാൾജിക്കും മനോഹരമായ അനുഭവവുമാണ് നൽകുന്നത്. റാവു രമേഷ്, മുരളി ശർമ, സത്യ, രാഹുൽ രാമകൃഷ്ണ, വി. ടി. വി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Story Highlights : The title glimpse video of Mahesh Babu P’s film starring Telugu actor Ram Pothineni in the lead role is out.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top