അടിയന്തര ലാൻഡിങ്; കേദാർനാഥിൽ എയർ ആംബുലൻസ് ഹെലികോപ്ടർ ഭാഗികമായി തകർന്നു

ഉത്തരാഖണ്ഡ് ഋഷികേശ് എയിംസ് ആശുപത്രിയുടെ ‘സഞ്ജീവനി’ എയർ ആംബുലൻസിന് കേദാർനാഥിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാറിന് തുടർന്ന് നടത്തിയ അടിയന്തര ലാൻഡിങ്ങിൽ ഹെലികോപ്റ്റർ ഭാഗികമായി തകർന്നു.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഒരു ഡോക്ടർ അടക്കം മൂന്ന് പേരാണ് എയർ ആംബുലൻസിലുണ്ടായിരുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു തീർത്ഥാടകരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആയിരുന്നു അപകടം.ടെയിൽ റോട്ടർ തകരാറിലായതിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയത്. 2025 ലെ ചാർ ധാം യാത്ര ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതെങ്ങിനെയെന്നടക്കമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Air Ambulance Crashes In Kedarnath, Rear Section Damaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here