Advertisement

‘പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം, അനീതിക്കെതിരെ അത് ഇനിയും ഉയരും’; എംഎല്‍എ കെ.യു. ജനീഷ് കുമാര്‍

7 hours ago
2 minutes Read

പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാർ. അനീതിക്കെതിരെ തന്റെ ശബ്ദം ഇനിയും ഉച്ചത്തിലുള്ളതായിരിക്കുമെന്നാണ് എംഎൽഎ ജനീഷ് കുമാറിന്‍റെ പ്രതികരണം.

പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം. പറയാനുള്ളതെല്ലാം ഫേസ് ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം, പൊലീസ് എടുത്ത കേസ് നിയമപരമായി നേരിടും എന്നും ജനീഷ് കുമാര്‍ പറഞ്ഞു.

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ എംഎൽഎ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു. സംഭവത്തില്‍ ജനീഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ഉദ്യോഗസ്ഥരുടെ പരാതിയിലും എംഎല്‍എക്കെതിരെ കേസുണ്ട്.

വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉൾപ്പെടെയുള്ള നാട്ടുകാരെ കൊണ്ട് സിപിഐഎം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Read Also: ‘ജോലി തടസപ്പെടുത്തി’; കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Story Highlights : K.U. Jineesh Kumar Responds Forest Station Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top