‘പാർക്കിംഗിനെ ചൊല്ലി തർക്കം’; സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചെന്ന് പരാതി

സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചതായി പരാതി. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോൺഗ്രസിന്റെ നഗരസഭാംഗം സക്കീർ ഹുസൈൻ മർദിച്ചുവെന്നാണ് ആരോപണം. പെരിന്തൽമണ്ണ നെസ്റ്റോ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനാക്കാരൻ സുബൈറിനാണ് മർദനമേറ്റത്.
ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് നഗരസഭാംഗത്തിന്റെ വിശദീകരണം. സൂപ്പർ മാർക്കറ്റ് ജീവനക്കാർ മർദിച്ചുവെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Story Highlights : Perinthalmanna Municipal Councillor Assaults Security Staff
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here