കടയുടമയുടെ സുഹൃത്താണെന്ന വ്യാജേന എത്തി; ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്ത് എന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വർക്കല ഇലകമൺ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ ആണ് തട്ടിപ്പ് നടന്നത്.
വർക്കല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിലാണ് തട്ടിപ്പ് നടന്നത്. കടയുടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്നതായി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഉടമയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ച്, ജീവനക്കാരിയോട് 7000 ആവശ്യപ്പെട്ടു. ജീവനക്കാരി, കൗണ്ടറിൽ 1200 മാത്രമേ ഉള്ളൂവെന്ന് ജീവനക്കാരി പറഞ്ഞു. ഉടമ പണം വാങ്ങാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
Story Highlights : Cash stolen from shop in Varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here