PSLV-C61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാൻ ഡോ. വി നാരായണൻ അറിയിച്ചു.
പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.
ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.
കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു.
Story Highlights : PSLV rocket with ES-09 satellite fails to launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here