Advertisement

മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് വാഹനങ്ങളുടെ മുകളിലേക്ക്; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

4 hours ago
1 minute Read

മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിഞ്ഞു, ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. വലിയ വാഹനങ്ങൾ കടന്നു പോകുന്നത് പൊലീസ് താത്കാലികമായി തടഞ്ഞു. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ തലപ്പാറയിൽ നിന്ന് ചെമ്മാട് റോഡ് വഴി തിരൂരങ്ങാടിയിലൂടെ കക്കാട് വെച്ച് ദേശീയപാതയിൽ പ്രവേശിക്കാം.

കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.

റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Story Highlights : nh 66 road accident at malappuram thrissur road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top