‘ആദ്യം പോകുന്നത് ഗയാനയിലേക്ക്, ഏറ്റവും ഒടുവിൽ അമേരിക്കയിൽ; ദൗത്യത്തെ പറ്റി പറയണമെങ്കിൽ കേന്ദ്രസർക്കാർ യോഗം കഴിയണം’: ശശി തരൂർ

പാക് ഭീകരത തുറന്നുകാട്ടുന്നതിനുള്ള സർവകക്ഷി സംഘത്തിൻറെ ദൗത്യത്തെ കുറിച്ച് കൂടുതൽ പറയണമെങ്കിൽ കാര്യങ്ങൾ വിശദീകരിക്കുന്ന കേന്ദ്രസർക്കാരിൻ്റെ യോഗം കഴിയണം എന്ന് ശശി തരൂർ എം പി. ഞാനടങ്ങുന്ന സംഘത്തിന്റെ യോഗം വെള്ളിയാഴ്ചയാണ് നടക്കുക.സംഘം യാത്ര തിരിക്കുന്നത് ശനിയാഴ്ചയാണ്. ആദ്യം പോകുന്നത് ഗയാനയിലേക്ക്. ഏറ്റവും ഒടുവിൽ പോകുന്നത് അമേരിക്കയിലേക്ക്.ആദ്യം തിരിക്കുന്ന സംഘങ്ങളുടെ യോഗം നാളെ ചേരുമെന്ന് ശശി തരൂർ എം പി വ്യക്തമാക്കി.
അമേരിക്കയിൽ എത്തുമ്പോൾ ഡോണൾഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്. പാർട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം.
വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല. അതേ സമയം സംഘത്തിലേക്ക് നേതാക്കളെ നിര്‍ദ്ദേശിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, യാത്രയെ കുറിച്ച് പാര്‍ട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
Story Highlights : Sashi Tharoor about foriegn contries visit operation sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here