Advertisement

ഒലവക്കോട് പ്ലാറ്റ്‌ഫോമിൽ നിൽക്കവേ ട്രെയിനിന് മുന്നിലേക്ക് വീണു; യുവാവിന് ഗുരുതര പരുക്ക്

3 hours ago
1 minute Read
train (1)

പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് വീണ് 35കാരന് ഗുരുതര പരിക്ക്. വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് (35) പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് ട്രെയിനിന് മുന്നിൽ വീഴുകയായിരുന്നു.

യുവാവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ട്രെയിനിന് മുന്നിലേക്ക് വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ല.

Story Highlights : Train accident in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top