കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹതയെന്ന് കുടുംബം

പത്തനംതിട്ടയിൽ പൊലീസ് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയാണ് കോയിപ്രം സ്വദേശി സുരേഷിന്റെ കുടുംബം ആരോപണം ഉന്നയിക്കുന്നത്.മരിക്കുന്നതിന് തലേദിവസം വീട്ടിലെത്തി രണ്ടു പേർ കൂട്ടിക്കൊണ്ടു പോയെന്നും കുടുംബം പറയുന്നു. എന്നാൽ സംഭവവുമായി ബന്ധമില്ലെന്നാണ് കൊയിപ്രo പൊലീസിന്റെ പ്രതികരണം.
സുരേഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ല.
പത്തനംതിട്ട കോന്നി ഇള കൊള്ളൂർ സമീപം കൃഷിയിടത്തിലാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്. മാർച്ച് 22നാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights : Family demands justice in Suresh’s death Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here