Advertisement

വിശാൽ ഇനി ബാച്ച്ലർ അല്ല ; വിവാഹവിവരം വെളിപ്പെടുത്തി സായ് ധൻഷിക

5 hours ago
2 minutes Read

കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ വിവാഹിതനാകുന്നു. സോളോ, കബാലി, പെറാൺമെയ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി സായി ധൻഷികയെയാണ് വിശാൽ വിവാഹം കഴിക്കാനൊരുങ്ങുന്നത്. സായ് ധൻഷിക നായികയാകുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വിഷലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി നടി തന്നെ വിവാഹവിവരം വെളിപ്പെടുത്തുകയായിരുന്നു.

“ഇന്ന് തന്നെ തുറന്ന് പറയേണ്ടി വരുമെന്ന് കരുതിയില്ല, ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് മാത്രം എല്ലാവരും കരുതിയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ രാവിലെ ഒരു പത്രത്തിലൂടെ ഈ വാർത്ത പുറത്തുവന്നു. അതിനാലിനി മറച്ചു പിടിക്കാനായി ഒന്നുമില്ല. ഈ വരുന്ന ആഗസ്റ്റ് 29 ന് ഞങ്ങളിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്” സായ് ധൻഷിക പറയുന്നു.

47 കാരനായ വിശാൽ മുൻപും വിവാഹിതനാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോളങ്ങൾ പല വട്ടം ആഘോഷമാക്കിയിരുന്നുവെങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹ വിവരങ്ങളും വധുവിന്റെ പേരും ഉടൻ വെളിപ്പെടുത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് വിശാലിന്റെ സാന്നിധ്യത്തിൽ സായ് ധൻഷികയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.

തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഔദ്യോഗിക യോഗങ്ങൾക്ക്‌ വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷമേ താൻ വിവാഹിതനാകൂ എന്ന് വിശാൽ 9 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോഴേയ്ക്കും താരത്തിന്റെ വിവാഹമടുത്തു എന്ന് തമിഴ് മാധ്യമ പ്രവർത്തകർക്കിടയിൽ സംസാരമുണ്ടായിരുന്നു.

Story Highlights :Vishal is no longer a bachelor; actress reveals marriage details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top