‘വേടൻ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന കലാകാരൻ, മോശം കമന്റുകളും അധിക്ഷേപവും ശരിയല്ല; ഇതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ ജയിക്കാത്തത്’: മറുപടിയുമായി വി ശിവൻകുട്ടി

വേടനതിരായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പരാമർശത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പറഞ്ഞത് അവരുടെ അഭിപ്രായം, അവർക്ക് എന്തും പറയാം. വേടൻ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന കലാകാരൻ.
എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുന്നു. മോശം കമന്റുകളും അധിക്ഷേപവും നടത്തുന്നത് ശരിയല്ല. ഇതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ ജയിക്കാത്തത്. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ, ഇനി അടുത്തെങ്ങും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയില്ലെന്നും വി ശിവൻകുട്ടി വിമർശിച്ചു.
കോഴിക്കോട് ഷഹബാസ് കൊലപാതകത്തിന്റെ ഭാഗമായി തടഞ്ഞു വച്ച ആറു വിദ്യാർത്ഥികളുടെ പരീക്ഷ ഫലം ഹൈക്കോടതി നിർദേശപ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർ അഡ്മിഷൻ നടപടികൾ സ്വീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും.
അതേസമയം റാപ്പര്‍ വേടനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല രംഗത്തെത്തിയിരുന്നു. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞു.
Story Highlights : V Sivankutty against K P Sasikala vedan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here