Advertisement

മകനേയും കൂട്ടുകാരേയും നാലംഗ സംഘം മര്‍ദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്‍; ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് കുട്ടികള്‍

9 hours ago
2 minutes Read
actor Santhosh Keezhattoor's son and friends attacked

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് ട്വന്റിഫോറിനാട് പറഞ്ഞു. (actor Santhosh Keezhattoor’s son and friends attacked)

സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. പൊതുസ്ഥലത്തുവച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളെ ഹെല്‍മെറ്റ് വച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: തിരുവാങ്കുളത്തെ നാലുവയസുകാരിയുടെ കൊലപാതകം: ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും; സംഘത്തില്‍ സൈബര്‍ വിദഗ്ധരും

കുട്ടികളെ താന്‍ കാണുമ്പോള്‍ അവരുടെ മൂക്കില്‍ നിന്നുള്‍പ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചൂരിയിരുന്നു. നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകള്‍ കുട്ടികളുടെ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഇപ്പോള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights : actor Santhosh Keezhattoor’s son and friends attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top