Advertisement

“P D C അത്ര ചെറിയ ഡിഗ്രി അല്ല”ജൂണിൽ റിലീസ്

9 hours ago
4 minutes Read

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.


ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് സിനിമയായ “P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം ഈ വർഷം ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന “ P D C അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്ററുകളിലെത്തുന്നു.


സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപികതുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി,മുന്‍ഷി ഹരി,നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍,രാഗുല്‍ ചന്ദ്രന്‍, ബിച്ചു,കിഷോര്‍ ദാസ്,പോള്‍സന്‍ പാവറട്ടി,ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള കൌമാരക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു ചെന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളുമാണ് ഹൃദ്യമായി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.


ഉണ്ണി മടവൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. റാഫി മതിര, ഇല്യാസ് കടമേരി എന്നിവർ എഴുതിയ എഴുതിയ വരികള്‍ ഫിറോസ്‌ നാഥ്‌ സംഗീതം പകരുന്നു.
കെ എസ് ചിത്ര, ഫിറോസ്‌ നാഥ്‌,സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവർ ആലപിച്ച വ്യത്യസ്ത കാറ്റഗറികളിലുള്ള നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

പശ്ചാത്തല സംഗീതം – റോണി റാഫേൽ, കല-സജിത്ത് മുണ്ടയാട്,കോറിയോഗ്രഫി-മനോജ്‌ ഫിഡാക്ക്, എഡിറ്റിംഗ്-വിപിന്‍ മണ്ണൂർ,സൗണ്ട് മിക്സിംഗ്- ഹരികുമാർ,
ഇഫക്ട്സ്- ജുബിന്‍ രാജ്, പരസ്യകല-മനു ഡാവിഞ്ചി,സ്റ്റില്‍സ്- ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-മോഹന്‍ (അമൃത), മേക്കപ്പ്- സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ – വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി,കിരണ്‍ ബാബു, വിതരണം-ഡ്രീം ബിഗ്‌ ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :“PDC athra cheriya degree alla” to be released in June

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top