‘പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപണം’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇത്തരമൊരു പരാതി അയച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ ഒരു പാട്ടിലെ വരികളാണ് പരാതിക്ക് ആധാരം. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ രംഗത്തെത്തിയിരുന്നു. തന്റെ വരികളെ ഭയക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും, തീവ്ര ഹിന്ദുത്വത്തിന് ജനാധിപത്യവുമായി പുലബന്ധം പോലുമില്ലെന്നും വേടന്‍ പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് റാപ്പ് സംഗീതവുമായി എന്ത് ബന്ധമെന്നായിരുന്നു വേടനെ വിമര്‍ശിച്ചുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ ചോദ്യം. വേടനെ വിഘടനവാദിയാക്കാനും ശ്രമം നടന്നിരുന്നു. സംഘപരിവാര്‍ പ്രചരണത്തിനെതിരെ വേടന്‍ തന്നെ രംഗത്തെത്തി. ദളിതര്‍ ഈ തൊഴില്‍ മാത്രമേ ചെയ്യാവു എന്ന ധാര്‍ഷ്ട്യമാണ് കെപി ശശികലയുടെ പ്രസ്താവന. തന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നുവെന്നും വേടന്‍ പറഞ്ഞു.
Story Highlights : Complaint filed with NIA against rapper Vedan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here