Advertisement

‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’; മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ

8 hours ago
3 minutes Read

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ. പ്രശസ്തമായ ‘മൈസൂർ പാക്ക്’ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ പറഞ്ഞു.

മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക്, മൈസൂർ പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകൾ ഇപ്പോൾ മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. എന്നാൽ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്താനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയിൽ മധുരം എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്.

Read Also: മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ​ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യത കാണിക്കണമെന്ന് BJP

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പഭോക്താക്കൾ തന്നെ പേര് മാറ്റം വരുത്താൻ ആവശ്യപ്പെട്ടതായാണ് കടയുടമകൾ പറയുന്നത്. ത്യോഹാർ സ്വീറ്റ്‌സിന്റെ ഉടമയായ അഞ്ജലി ജെയിൻ ആണ് ഈ പേരുമാറ്റത്തിന് നേതൃത്വം നൽകുന്നത്.

Story Highlights : Jaipur Shop Renames ‘Mysore Pak’ As ‘Mysore Shree’ Amid Pak Tensions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top