Advertisement

സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

5 hours ago
2 minutes Read

തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ്‌, എഡിറ്റർ ഷമീർ മുഹമ്മദ്. ചാർളി, അങ്കമാലി ഡയറീസ്, രേഖാചിത്രം എന്നെ സിനിമകളിലൂടെ ശ്രദ്ധേയനായ ഷമീർ മുഹമ്മദ് ശങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായ ഗെയിം ചെയ്ഞ്ചറിൽ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.

“വളരെ മോശമായിരുന്നു, ശങ്കറിനൊപ്പമുള്ള അനുഭവം, വളരെ ആകാംഷയിലായിരുന്നു ചിത്രം എഡിറ്റ് ചെയ്യാനായി പോയത്. എന്നാൽ അവിടെ ഇവിടുത്തെ പോലെയൊന്നുമല്ല, വേറെയൊരു ലോകമാണ്. എഡിറ്റ് ചെയ്യേണ്ടുന്ന സമയത്തിനും, 10 ദിവസം മുൻപേ എന്നെ അവിടെ വെറുതെ കൊണ്ടിരുത്തും, അത്കഴിഞ്ഞു വീണ്ടും 10 ദിവസം ഇരുത്തും, അങ്ങനെ ഞാൻ 350 ദിവസത്തോളം അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അദ്ദേഹത്തെ ഫോണിൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്” ഷമീർ മുഹമ്മദ് പറയുന്നു.

ഇപ്പോൾ തിയറ്ററുകളിൽ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നരിവേട്ട’യാണ് ഷമീർ മുഹമ്മദിന്റെ പുതിയ ചിത്രം. ടോവിനോ തോമസിന്റെ തന്നെ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രവും എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആയിരുന്നു. ജയിൻ ചെയിഞ്ചറിന്റെയും ഷമീർ എഡിറ്റ് ചെയ്ത അജയന്റെ രണ്ടാം മോഷണം, രേഖാചിത്രം, മാർക്കോ എന്നെ ചിത്രങ്ങളും ഏകദേശം ഒരേ സമയമായിരുന്നു എഡിറ്റ് ചെയ്തിരുന്നത്. ജയിൻ ചെയിഞ്ചറിന് വേണ്ടി മറ്റ് മൂന്ന് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ മണ്ടത്തരമായിപ്പോയേനെ എന്നും ഷമീർ മുഹമ്മദ് കൂട്ടിച്ചേർത്തു.

അനുരാജ് മനോഹർ സംവിധാനം ചെയ്ത് മെയ് 23 ന് റിലീസ് ചെയ്ത നരിവേട്ടക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുത്തങ്ങ സമരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ചിത്രം വയനാട്ടിലുള്ള കാടുകളിൽ ചിത്രീകരിക്കുമ്പോൾ ഉണ്ടായ ക്ലേശതകളെക്കുറിച്ചും ഷമീർ മുഹമ്മദ് വാചാലനായി.

Story Highlights :Editor Shameer Muhammed opens up about the bad experience he had with director Shankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top