പഴം കാണിച്ച് അടുത്തേക്ക് വിളിച്ചു; മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ആന്ധ്രയിൽ പഴം കാട്ടി മൂന്ന് വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 കാരനായ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ മിട്ടായി വാങ്ങിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കല്യാണ വീടിന് മുന്നിൽ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്. കയ്യിലൊരു പഴം കരുതിയിരുന്നു. കുട്ടിക്ക് ഇത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. പീഡനത്തിനിടെ കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തിരിക്കിയിറങ്ങി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി റഹ്മത്തുളളയാണെന്ന് വ്യക്തമായി. നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ മർദനശ്രമവുമുണ്ടായി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Story Highlights : Three-year-old girl raped, murdered Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here